വർക്കല: ശിവഗിരി മഠത്തിന്റെ കീഴിലുള്ള ഗോശാലയിലെ ജീവനക്കാരന് തെരുവ്നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 11ഓടെ നടയറ തൊടുവെ റോഡിലുള്ള ഗോശാലയിൽ പശുവിന് പുല്ല് അറുത്തുകൊണ്ട് നിൽക്കുമ്പോഴായിരുന്നു സംഭവം. നടയ്‌ക്കാമുക്ക് കോട്ടവിള പുത്തൻവീട്ടിൽ ശിവരാമനാണ് (48) പരിക്കേറ്റത്. ഇടതുചെവിയിലും കൈകളിലും പരിക്കേറ്റ ഇയാളെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.