koodi

വെഞ്ഞാറമൂട്: രംഗപ്രഭാതും സംഗീത നാടക അക്കാദമി കൂടിയാട്ട കലാകേന്ദ്രം തിരുവനന്തപുരവും സംയുക്തമായി സംഘടിപ്പിച്ച "രംഗായനത്തിന്റെ " ഭാഗമായി രംഗപ്രഭാതിൽ കൂടിയാട്ടം അവതരിപ്പിച്ചു. കഥ "കല്യാണസൗഗന്ധികം ". ഭീമസേനനായി നേപത്ഥ്യ ശ്രീഹരി ചാക്യാർ രംഗത്ത് എത്തി. മിഴാവ്‌ നേപത്ഥ്യ ജിനേഷ്, കലാമണ്ഡലം സജികുമാർ (മിഴാവ്) കലാനിലയം രാജൻ ( ഇടക്ക) ഡോ. ഇന്ദു ജി (താളം),നേപത്ഥ്യ മധു ചാക്യാർ (ആമുഖ പ്രഭാഷണം) തുടങ്ങിയവർ പങ്കെടുത്തു,.

രംഗപ്രഭാതിന്റെ പ്രസിഡന്റ് കെ.എസ്. ഗീത, നടനഭൂഷണം ചിത്ര മോഹൻ, ആലിന്തറ ശശി, ബി.എസ്. ബാലകൃഷ്ണൻ നായർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.