വർക്കല: വെൺകുളം മംഗല്യേശ്വരി ക്ഷേത്രത്തിലെ തിരുവാതിര തിരുനാൾ മഹോത്സവം 25ന് ആരംഭിക്കും. രാവിലെ 6ന് ഗണപതിഹോമം, 7.30ന് പാരായണം, 8.30ന് കലശം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.15ന് സോപാനസംഗീതം, രാത്രി 8ന് കരാക്കെ ഗാനമേള. 26 ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 7.30ന് മേജർസെറ്ര് കഥകളി. 27 ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8ന് കഥാപ്രസംഗം. 28 ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5ന് സംഗീതനിശ, രാത്രി 8ന് നാടകം. 29 ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8ന് കരാക്കെ ഗാനമേള, മാർച്ച് 1 ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8ന് നാടകം. 2ന് രാവിലെ 5ന് സപ്‌താഭിഷേകം, 12.30ന് അന്നദാനം, രാത്രി 8ന് നാടകം. 3ന് രാവിലെ 5ന് അഷ്ടാഭിഷേകം, 12.30ന് അന്നദാനം, രാത്രി 8ന് നൃത്താവിഷ്‌കാരം. 4ന് രാവിലെ 5ന് നവാഭിഷേകം, 12.30ന് അന്നദാനം, വൈകിട്ട് 5ന് ഐശ്വര്യവിളക്ക്, പൂമൂടൽ, 7.25ന് ഓട്ടൻതുള്ളൽ, 8.30ന് വില്പാട്ട്. 5ന് രാവിലെ 4ന് കളഭാഭിഷേകം, 4.20ന് ഉരുൾ സന്ധിപ്പ്, 5ന് ഗണപതിഹോമം, 7ന് പൊങ്കാല, സോപാനസംഗീതം, 10.30ന് കലശം, വൈകിട്ട് 3ന് ആറാട്ടെഴുന്നള്ളിപ്പ്, 6.30ന് നൃത്തനാടകം.