തിരുവനന്തപുരം: വെട്ടുകാട്, ടി.സി. 90/1413, മിഷാ നിവാസിൽ പീറ്റർ ക്ളീറ്റസിന്റെയും ഷൈനി സൂസിയുടെയും മകൾ അനുഷ പീറ്റർ (17) നിര്യാതയായി. പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിയാണ്. സഹോദരി: അനീഷ പീറ്റർ. സംസ്കാരം: ഇന്ന് വൈകിട്ട് 3ന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ.