പാലോട്: പേരയം ആയിരവില്ലി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനായി. അടൂർപ്രകാശ് എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ, പനവൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ടി. അനീഷ്, ക്ഷേത്രം ഭാരവാഹികളായ പി.എം. മുരളീധരൻനായർ, ജി. സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ മെഗാക്വിസിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ പ്രതിഭകളെയും ക്ഷേത്രത്തിന്റെ മുൻകാല ഭാരവാഹികളെയും ആദരിച്ചു. ഉത്സവകമ്മിറ്റി ചെയർമാൻ പേരയംസുഭാഷ് സ്വാഗതവും അഖിൽശിവൻ നന്ദിയും പറഞ്ഞു.