lahari

പാറശാല: പാറശാല വൈ.എം.സി.എ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചെറുവാരക്കോണം സ്കൂൾ ജംഗ്ഷനിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ "വിമുക്തി " പദ്ധതിയുടെ ഭാഗമായി വൈ.എം.സി.എ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ ഐ.ജെ. ഷിബു ഉദ്ഘാടനം ചെയ്തു. പാറശാല വൈ.എം.സി.എ പ്രസിഡന്റ് ഡോ.ജെ. ഗിൽബർട്ട് ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വന്യക്കോട് വാർഡ് മെമ്പർ ഉഷാസുരേഷ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. ലൈബ്രറി പ്രസിഡന്റ് എസ്. അജികുമാർ, സെക്രട്ടറി ടി.ആർ. ഷൈൻ വിൽസ്, അഡ്വ.ആർ.എസ്. ജാഷർ ഡാനിയൽ, എ.എം.സി. സെക്രട്ടറി എം. പ്രിൻസ്, ചെറുവാരക്കോണം സാമുവൽ എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ജയിംസ് എന്നിവർ പങ്കെടുത്തു. സി.എസ്.ഐ ലോ കോളേജിലേയും എൽ.എം.എസ്.സ്കൂളിലെയും വിദ്യാർത്ഥികളും പൊതുജനങ്ങളും ചടങ്ങുകളിൽ പങ്കാളികളായി.