നെയ്യാറ്റിൻകര: എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം സമാധി ദിനാചരണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ 25ന് നടക്കും. രാവിലെ 6 മുതൽ 11.45 വരെ പുഷ്‌പാർച്ചനയും ഉപവാസവും പ്രാർത്ഥനയും നടക്കുമെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അറിയിച്ചു.