പാറശാല: അക്കാഡമിക് മികവുകൾ പങ്കുവയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ പാറശാല കരുമാനൂർ എച്ച്.എം.എസ്.എൽ.പി സ്‌കൂളിന്റെ നേതൃത്വത്തിൽ കാഞ്ഞിരംവിളയിൽ പഠനോത്സവം സംഘടിപ്പിച്ചു. എൽ.എം.എസ് കോർപറേറ്റ് മാനേജർ ഡി. സത്യജോസ് ഉദ്ഘാടനം ചെയ്‌തു. പാറശാല ബി.പി.ഒ എസ്. കൃഷ്‌ണകുമാർ, ഗ്രാമപഞ്ചായത്തംഗം വി. അനിത, പരിശീലകൻ എ.എസ്. മൻസൂർ, മോഹൻരാജ്, കോ - ഓർഡിനേറ്റർ ഡി.എസ്. ബീജ, പ്രധാനാദ്ധ്യാപകൻ ജോയ് വത്സലം, പി.ടി.എ പ്രസിഡന്റ് ഷിജു എന്നിവർ സംസാരിച്ചു.