chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം, ശിവരാത്രി മഹോത്സവം എന്നിവയോടനുബന്ധിച്ച് 'കേരളകൗമുദിയും" കേരള സ്റ്റേറ്റ് ന്യൂട്രോണിക്‌സ് നെയ്യാറ്റിൻകരയിലെ അംഗീകൃത പരിശീലന കേന്ദ്രം സൈബോ ടെക് കമ്പ്യൂട്ടേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സൈബോ ടെക് ഡയറക്ടർ അഡ്വ. മഞ്ചവിളാകം ജയകുമാർ, ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, പാറശാല സി.ഐ. കണ്ണൻ, ക്ഷേത്ര ഉപദേശക സമിതി കൺവീനർ വി.കെ. ഹരികുമാർ, ക്ഷേത്ര ട്രസ്റ്റ് അംഗം വിജയൻ വിജയൻ ആമ്പാടി, ഓലത്താന്നി അനിൽ, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ പ്രവർത്തിക്കുന്ന സൈബോ ടെക് കമ്പ്യൂട്ടേഴ്‌സിൽ പി.എസ്‌.സി അംഗീകൃത കോഴ്‌സുകളാണുള്ളത്. ഫോൺ: 9446903873.