നെടുമങ്ങാട്: കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഉതൃട്ടാതി മഹോത്സവം 26 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് പ്രസിഡന്റ് ജി. മുരളീധരൻ നായർ, സെക്രട്ടറി വി. ഹരികുമാർ, ട്രഷറർ വിപിൻ വിജയകുമാർ എന്നിവർ അറിയിച്ചു. ദിവസവും രാവിലെ 6ന് ഗണപതിഹോമം. 26ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,നാഗരൂട്ട്,12ന് സമൂഹ സദ്യ, വൈകിട്ട് 6.30ന് പുഷ്‌പാഭിഷേകം, രാത്രി 7.30നു മേൽ തൃക്കൊടിയേറ്റ്, ശിങ്കാരിമേളം, 9.45ന് മദ്ധ്യേ കാപ്പുകെട്ടി കുടിയിരുത്ത്. 27ന് രാവിലെ 8ന് നിറപറയെടുപ്പ് ഘോഷയാത്ര, രാത്രി 9.30ന് നാടകം. 28ന് വൈകിട്ട് 4ന് സർവൈശ്വര്യ പൂജ,രാത്രി 10ന് മേജർസെറ്റ് കഥകളി. 29ന് രാത്രി 9.30ന് കാക്കാരിശ്ശി നാടകം. 1ന് രാത്രി 9ന് തേരുവിളക്ക്, 2ന് വൈകിട്ട് 3ന് ഉരുൾ, തുലാഭാരം,പിടിപ്പണം, രാത്രി 9.30ന് കെ.ആർ. പ്രസാദിന്റെ നൃത്തസംഗീത നാടകം. 3ന് രാവിലെ 9.30ന് സമൂഹപൊങ്കാല, വൈകിട്ട് 4.30ന് പുറത്തെഴുന്നള്ളത്ത്, ഘോഷയാത്ര, രാത്രി 10ന് കുത്തിയോട്ടം,10.30ന് ഗാനമേള.