kadinam

കഠിനംകുളം: വടക്കേവിള പാടിയ്ക്കവിളാകം ഭരണിക്കാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള
പൊങ്കാല 26ന് വൈകിട്ട് 4.30ന് നടക്കും. 24ന് വൈകിട്ട് 5ന് പറയ്ക്കെഴുന്നള്ളത്ത്. 25ന് രാത്രി തോറ്റംപാട്ട്, ഭഗവതിസേവ. 26ന് വൈകിട്ട് 4.30ന് ക്ഷേത്ര മേൽശാന്തി രാജീവിന്റെ കാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ തീ പകരും. തുടർന്ന് പൊങ്കാല ആരംഭിക്കും. രാത്രി 6ന് പുണ്യാഹതീർത്ഥാടനം. 27ന് ഉച്ചയ്ക്ക് ഉത്സവബലി. രാത്രി സർപ്പബലി. 28ന് വൈകിട്ട് 4ന് താലപ്പൊലി, വില്ലിൻമേൽ തൂക്കം, രാത്രി ഡാൻസ്. സമാപന ദിവസമായ 29ന് ഉച്ചയ്ക്ക് ആറാട്ട് സദ്യ. വൈകിട്ട് തിരു. ആറാട്ട്. രാത്രി ഗാനമേള. തുടർന്ന് ഗുരുസിയോടുകൂടി ഉത്സവം പര്യാവസാനിക്കും.