നെടുമങ്ങാട്: ഭഗവത്ഗീത മനഃപാഠമാക്കി തുടർച്ചയായി അഞ്ച് മണിക്കൂർ പാരായണം ചെയ്‌ത് യുവാവ് ശ്രദ്ധേയനായി. അഖിലകേരള ഭക്തിസംരക്ഷണ സമിതി അദ്ധ്യക്ഷൻ രജുകുമാർ ചെമ്പൻകോടാണ് ഏകാഹ യജ്ഞത്തിൽ മിടുക്ക് തെളിയിച്ചത്. മഹാശിവരാത്രി ദിനത്തിൽ ചെമ്പൻകോട് ദേവീ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഗീതാധ്യാനം, ഗീതാ മാഹാത്മ്യം, ഗീതാ ശ്ലോകങ്ങൾ, ഫലശ്രുതി, ഹരിനാമകീർത്തനം തുടങ്ങിയവ കോർത്തിണക്കിയാണ് അവതരിപ്പിച്ചത്. ക്ഷേത്ര ഭാരവാഹികൾ രജുകുമാറിന് ഉപഹാരം സമ്മാനിച്ചു.