നെടുമങ്ങാട് :പനവൂർ ഗ്രാമപഞ്ചായത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ 'ചിരാത് ' പദ്ധതിയുടെ സമാപനവും വിസ്മയം-2020 എന്ന പേരിൽ ശാസ്ത്രദിനാചാരണവും 24 മുതൽ 28 വരെ നടക്കുമെന്ന് പ്രസിഡന്റ് അഡ്വ.എസ്.വി കിഷോർ അറിയിച്ചു.25ന് രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി.നാരായണൻ,മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ,അടൂർ പ്രകാശ് എം.പി,ഡി.കെ മുരളി എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു,ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ തുടങ്ങിയവർ പങ്കെടുക്കും.