നെടുമങ്ങാട് :എൽ.ഡി.എഫ് ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു.വേങ്കവിള സജി അദ്ധ്യക്ഷത വഹിച്ചു.പി.എസ് ഷൗക്കത്ത്,എം.ഗിരീഷ് കുമാർ,കെ.രാജേന്ദ്രൻ,ടി.പത്മകുമാർ,മൂഴി രാജേഷ്,ഷൈജുകുമാർ,ആനാട് ഷജീർ,എം.ജി ധനീഷ് എന്നിവർ സംസാരിച്ചു.