ബാലരാമപുരം: കൈത്തറിമേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ കൈത്തറിമേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് മനസിലാക്കാൻ പ്രതിപക്ഷനേതാവ് ഇന്ന് ബാലരാമപുരം ,​പയറ്റുവിളയിലെ മേഖലയിലെ കൈത്തറികൾ സന്ദർശിക്കും.നൂൽ വിതരണം ചെയ്യാതെ യൂണിഫോം പദ്ധതിയും സർക്കാർ അട്ടിമറിച്ചെന്നാരോപിച്ചാണ് യു.ഡി.എഫ് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈത്തറി മേഖലകൾ സന്ദർശിക്കുന്നതെന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു.