പാറശാല:ചൂഴാൽ പിരാകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം തുടങ്ങി.മാർച്ച് 2 വരെ തുടരും.ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠാ വാർഷികവും കുംഭാഭിഷേകവും മാർച്ച് 4 മുതൽ 6 വരെ നടക്കും.പതിവ് പൂജകൾക്ക് പുറമെ രാവിലെ മഹാഗണപതി ഹോമം,8ന് ഭാഗവത പാരായണം,ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ,തുടർന്ന് ഉച്ചയ്ക്ക് 2 മുതൽ ഭാഗവത പാരായണം,വൈകിട്ട് 7ന് ഭജന,ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് 24ന് വൈകിട്ട് 7.30ന് ശിവഗിരി മഠത്തിലെ സ്വാമി വിദ്യാനന്ദ ഭദ്രദീപം തെളിയിക്കും.ഡി.വൈ.എസ്.പി ഉണ്ണികൃഷ്‍ണൻ,വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവർ പങ്കെടുക്കും. 27ന് വൈകിട്ട് 6ന് ലളിതാ സഹസ്രനാമജപം.28ന് വൈകിട്ട് 7ന് വിദ്യാഗോപാലമന്ത്രാർച്ചന.29ന് രാവിലെ 8ന് മഹാമൃത്യുഞ്ജയഹോമം. മാർച്ച് 2ന് ഉച്ചയ്ക്ക് 1 ന് രോഹിണി സദ്യ,വൈകിട്ട് 5ന് ആറാട്ട് ഘോഷയാത്ര,രാത്രി 7ന് നൃത്തം,മാർച്ച് 6 ന് രാവിലെ 9 ന് മഹാകുംഭാഭിഷേകം,വൈകിട്ട് 5.30ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.ചൂഴാൽ ജി.നിർമ്മലൻ അദ്ധ്യക്ഷത വഹിക്കും.ഡോ.ബിജു ബാലകൃഷ്‌ണൻ,താന്നിമൂട് സുധീദ്രൻ,കെ.വി.അരുൺ തുടങ്ങിയവർ പങ്കെടുക്കും.രാത്രി 8 ന് കഥാപ്രസംഗം.