kovalam
അറസ്റ്റിലായ പ്രതി വിഷ്ണു

വിഴിഞ്ഞം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പുന്നക്കുളം മലമേൽക്കുന്ന് വിഷ്ണുസദനത്തിൽ വിഷ്ണുവിനെ (35) തമിഴ്‌നാട് ശുചീന്ദ്രം ഭാഗത്ത് നിന്ന്‌ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞം പയറുംമൂട് ഭാഗത്ത് വച്ച് പുന്നവിള ഇലഞ്ഞിക്കുന്നുവിള അദ്വൈത് നിവാസിൽ സതീഷ്‌കുമാറിനെയാണ് (43) വെട്ടിപ്പരിക്കേൽപ്പിച്ചത്. വിഷ്‌ണുവിനെതിരെ വധശ്രമത്തിന് വിഴിഞ്ഞം പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ്. എച്ച്. ഒ. എസ്.ബി. പ്രവീൺ, എസ്.ഐ. ജി.കെ. രഞ്ജിത്ത്, സി.പി.ഒമാരായ എ. ജോസ്, ബിജു ആർ.നായർ, കൃഷ്‌ണകുമാർ, അജികുമാർ എസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.