21
റൺസ് മാത്രമാണ് വിരാട് കൊഹ്‌ലി ആദ്യടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി നേടിയത്. ആദ്യ ഇന്നിംഗ്സിൽ രണ്ട് റൺസിനും രണ്ടാം ഇന്നിംഗ്സിൽ 19 റൺസിനും പുറത്തായി.
2018 ലെ പെർത്ത് ടെസ്റ്റിന് ശേഷം വിദേശ മണ്ണിലെ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടാൻ വിരാട് കൊഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല.
20
കഴിഞ്ഞും ഇന്നിംഗ്സുകളിൽ സെഞ്ച്വറിയടിക്കാൻ വിരാടിന് കഴിഞ്ഞിട്ടില്ല. 2014 ന് ശേഷം കൊഹ്‌ലിക്ക് സെഞ്ച്വറിയടിക്കാൻ ഇത്രയധികം മത്സരങ്ങളുടെ ഇടവേള വരുന്നത് ആദ്യമായാണ്.
9
കഴിഞ്ഞ ഒൻപത് ഇന്നിംഗ്സുകളിൽ എല്ലാ ഫോർമാറ്റിിലെയും) അർദ്ധ സെഞ്ച്വറിപോലും നേടാൻ കൊഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല.
വിരാടിനെ നിലയുറപ്പിക്കാൻ അനുവദിക്കാത്ത രീതിയിൽ ബൗൺസറുകൾ കൊണ്ട് ആക്രമിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്. ആ പ്ളാൻ വർക്ക് ഒൗട്ടായി. എതിർവശത്ത് ജാമീസന്റെ ഷോർട്ട് ബാളുകൾ കൊഹ്‌ലിയെ പുറത്താക്കാൻ എന്നെ സഹായിക്കുകയും ചെയ്തു.
ട്രെന്റ് ബൗൾട്ട്
ന്യൂസിലാൻഡ് ബൗളർ
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 165
രഹാനെ 46, മായാങ്ക് 34
സൗത്തീ 4-49, ജാമീസൺ 4-39
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 348
വില്യംസൺ 89, ജാമീസൺ 44, ഗ്രാൻഡ് ഹോം 43, ടെയ്‌ലർ 44, ബൗൾട്ട് 38
ഇശാന്ത് 5-68, അശ്വിൻ 3-99
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ്
പൃഥ്വി ഷാ സി ലതാംബി ബൗൾട്ട് 14,
മായാങ്ക് അഗർവാൾ സി വാറ്റ്‌ലിംഗ് ബി സൗത്തീ 58, പുജാര ബി ബൗൾട്ട് 11, കൊഹ്‌ലി സി വാറ്റ് ലിംഗ് ബി ബൗൾട്ട് 19, രഹാനെ നോട്ടൗട്ട് 25, ഹനുമവിഹാരി നോട്ടൗട്ട് 15, എക്സ്ട്രാസ് 2, ആകെ 65 ഒാവറിൽ 144/4.
വിക്കറ്റ് വീഴ്ച : 1-27, 2-78, 3-96, 4-113.
ബൗളിംഗ് സൗത്തീ 15-5-41-1, ബൗൾട്ട് 16-6-27-3, ഗ്രാൻഡ് ഹോം 14-5-25-0, ജാമീസൺ 17-7-33-0, അജാസ് പട്ടേൽ 3-0-18-0.