അവസാന മത്സരത്തിൽ ഒഡീഷ എഫ്.സിയോട് 4-4ന് സമനില
ഭുവനേശ്വർ : വീട്ടാൻ ഒരുപിടി കടങ്ങൾ കൂടി വരുത്തിവച്ച് കേരള ബ്ളാസ്റ്റേഴ്സിന്റെ ഒരു സീസൺകൂടി അവസാനിച്ചു.
ഇന്നലെ നടന്ന സീസണിലെ അവസാന മത്സരത്തിൽ ഒഡീഷ എഫ്.സിയോട് 4-4ന് സമനിലയിൽ പിരിയുകയായിരുന്നു ബ്ളാസ്റ്റേഴ്സ്. ഭുവനേശ്വറിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ 3-2ന് പിന്നിൽനിന്ന ശേഷം സമനില പിടിക്കുകയായിരുന്നു.
ഒഡീഷയ്ക്ക് വേണ്ടി ഒൻവു ഹാട്രിക്കു നേടി. പെരേസ് ഗ്വെയ്ഡസ് ഒരു ഗോളടിച്ചു. ബ്ളാസ്റ്റേഴ്സിന് ആദ്യ ഗോൾ ഒഡീഷ താരം നാരായണിന്റെ സംഭാവനയായിരുന്നു. ഒഗുബച്ചെ രണ്ട് ഗോളുകളും മെസി ബൗളി ഒരു ഗോളും നേടി.
ഒന്നാം മിനിട്ടിൽ തന്നെ ഒൻവുവിന്റെ ഗോളിലൂടെ ഒഡീഷ മുന്നിലെത്തിയിരുന്നു. ആറാം മിനിട്ടിൽ നാരായണിന്റെ സെൽഫ് ഗോൾ സമനിലയിലാക്കി. 28-ാം മിനിട്ടിൽ മെസിയുടെ ഗോൾ ബ്ളാസ്റ്റേഴ്സിന് ലീഡ് നൽകിയെങ്കിലും 36-ാം മിനിട്ടിൽ ഒൻവുവും 44-ാം മിനിട്ടിൽ പെരേസും സ്കോർ ചെയ്തതോടെ ഇടവേളയിൽ ഒഡീഷ 3-2ന് മുന്നിലെത്തി. 51-ാം മിനിട്ടിൽ ഒൻവു ഹാട്രിക് തികച്ചു. 82, 90 മിനിട്ടുകളിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഒഗുബച്ചെ മത്സരം സമനിലയാക്കിയത്.
ഇൗ സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ ഏഴാം സമനിലയാണിത്.
ബ്ളാസ്റ്റേഴ്സിന്റെ സീസൺ ഇങ്ങനെ
വിജയങ്ങൾ
1. ഒക്ടോബർ 20
Vs എ.ടി.കെ: 2-1
2. ജനുവരി 5
Vs ഹൈദരാബാദ് : 5-1
3. ജനുവരി 13
Vs എ.ടി.കെ: 1-0
4. ഫെബ്രുവരി 15
Vs ബംഗ്ളുരു : 2-1
തോൽവികൾ
1. ഒക്ടോബർ 24
Vs മുംബയ് സിറ്റി 0-1
2. നവംബർ 2
Vs ഹൈദരാബാദ് : 1-2
3. നവംബർ 23
Vs ബംഗ്ളുരു : 0-1
4. ഡിസംബർ 20
Vs ചെന്നൈയിൻ: 1-3
5. ജനുവരി 19
Vs ജംഷഡ്പൂർ : 2-3
6. ജനുവരി 25
Vs ഗോവ : 2-3
7. ഫെബ്രുവരി 1
Vs ചെന്നൈയിൻ: 1-6
സമനിലകൾ
1. നവംബർ 8
Vs ഒഡിഷ 0-0
2. ഡിസംബർ 1
Vs ഗോവ : 2-2
3. ഡിസംബർ 5
Vs മുംബയ് സിറ്റി : 1-1
4. ഡിസംബർ 13
Vs ജംഷഡ്പൂർ : 2-2
5. ഡിസംബർ 28
Vs നോർത്ത് ഇൗസ്റ്റ് : 1-1
6. ഫെബ്രുവരി 7
Vs നോർത്ത് ഇൗസ്റ്റ് : 0-0
6. ഫെബ്രുവരി 23
Vs Vs ഒഡിഷ 4-4
18 മത്സരങ്ങൾ
4 വിജയങ്ങൾ
7 തോൽവികൾ
7 സമനിലകൾ
7-ാം സ്ഥാനം
പുതിയ പരിശീലകൻ എൽക്കോ ഷട്ടോറിക്ക് കീഴിൽ ആദ്യമത്സരത്തിൽ എ.ടി.കെ യെ തോൽപ്പിച്ച് തുടങ്ങിയെങ്കിലും പിന്നീട് തുടർച്ചയായി സമനിലകളും തോൽവികളും വഴങ്ങി ബ്ളാസ്റ്റേഴ്സ് സീസണിൽ ഏഴാം സ്ഥാനത്തേക്ക് ഒതുങ്ങുകയായിരുന്നു. 19 പോയിന്റാണ് ബ്ളാസ്റ്റേഴ്സിന് ആകെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നത്.