logo

തിരുവനന്തപുരം : കുളത്തൂർ ശ്രീനാരായണ സ്മാരക ഗ്രന്ഥശാലയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് രൂപീകരിച്ച സംഘാടക സമിതിയുടെ ഒാഫീസ് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മേടയിൽ വിക്രമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഫണ്ട് പിരിവ് ആദ്യ തുക സ്വീകരിച്ചു. ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു. വിവിധ രാഷ്ട്രീയ, സാംസ്കാരിക നായകർ പങ്കെടുത്ത ഇൗ സമ്മേളനത്തിൽ മേയർക്കും വട്ടിയൂർക്കാവ് എം.എൽ.എക്കും ഗ്രന്ഥശാലയുടെ സ്വീകരണം നൽകുകയും സാഹിത്യ പ്രവർത്തന രംഗത്ത് അമ്പതാണ്ട് പിന്നിട്ട കാര്യവട്ടം ശ്രീകണ്ഠൻനായർക്ക് ആദരവ് നൽകുകയും ചെയ്തു. പ്രസിഡന്റ് ശിവദാസൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിജയമ്മടീച്ചർ നന്ദിയും പറഞ്ഞു.