pushpachakram-arppikkunnu

കല്ലമ്പലം: എൻ. ഗോപാലകൃഷ്ണകുറുപ്പിന്റെ ഏഴാം ചരമവാർഷികം ആചരിച്ചു. നാവായിക്കുളം ചാവർകോടുള്ള സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി. മുരളിയും ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രനും പുഷ്പചക്രം അർപ്പിച്ചു. ബി.പി. മുരളി അനുസ്മരണ പ്രഭാഷണം നടത്തി. നാവായിക്കുളം ലോക്കൽ സെക്രട്ടറി എൻ. രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. രാമു, ജില്ലാകമ്മിറ്റിയംഗം അഡ്വ. മടവൂർ അനിൽ, വി. ജോയി എം.എൽ.എ, ജി. വിജയകുമാർ, കെ. സുഭാഷ്, എം.എ. റഹിം, കെ. വത്സലകുമാർ തുടങ്ങിയവർ സംസാരിച്ചു.