ബാലരാമപുരം: പാറക്കുഴി പ്രോഗ്രസ്സീല് ലൈബ്രറി വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പാറക്കുഴി സുരേന്ദ്രൻ മുതിർന്ന പൗരൻമാരെ ആദരിച്ചു.ഡോ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.നിർദ്ദന വിദ്യാർത്ഥികൾക്കുള്ള ഇ.എം.എസ് സ്കോളർഷിപ്പ് വിതരണവും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും ഉപഹാരസമർപ്പണവും നടന്നു.നേമം ബ്ലോക്ക് മെമ്പർ ഡി.സുരേഷ് കുമാർ കനിവ് ചികിത്സാ ധനസഹായവിതരണം നടന്നു.പ്രൊഫ.എം.ചന്ദ്രബാബു,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു,പുള്ളിയിൽ ക്ഷേത്ര ജനറൽ സെക്രട്ടറി അഡ്വ.എസ്.എസ് ഷാജി,മാളോട്ട് ക്ഷേത്ര പ്രസിഡന്റ് എൻ.ഹരിഹരൻ,തലയൽ മധു,ജെ.അജികുമാർ,പുന്നക്കാട് ശശിധരൻ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.മോഹനൻ നായർ എന്നിവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി എം.മഹേഷ് സ്വാഗതവും ലൈബ്രറിയേൻ പ്രസാദ് നന്ദിയും പറഞ്ഞു.