ivanka

എന്താണ് ഇവാൻക എന്ന പേരിന്റെ അർത്ഥം?

ദൈവത്തിന്റെ സമ്മാനം എന്നാണ് അർത്ഥം.

എവിടെ പഠിച്ചു?

ഡൊണാൾഡ് ട്രംപും മകൾ ഇവാൻകയും പെനിസിൽവാനിയ സർവകലാശാലയിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഇവാൻക യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലോക പ്രസിദ്ധമായ വാർട്ടൺ സ്കൂളിൽ നിന്നും 2004-ൽ ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി.

ഇവാൻകയുടെ മാത്രം സ്വത്ത് എത്ര?

324 മില്യൺ ഡോളർ. അതായത് 3240 ലക്ഷം രൂപ.

ഇവാൻകയുടെ അമ്മ ആരാണ്?

ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയുടെ മകളാണ്. ഇവാൻകയ്ക്ക് ഒൻപതു വയസുള്ളപ്പോൾ ട്രംപിൽ നിന്ന് വിവാഹമോചനം നേടി.

ഇവാൻകയെ അച്ഛൻ ട്രംപ് വിശേഷിപ്പിക്കുന്ന വാക്ക്?

ഡൈനമിറ്റ്. ട്രംപിന്റെ ഭാര്യ മെലാനിയയാണ് ഫസ്റ്റ് ലേഡി എങ്കിലും ട്രംപിന്റെ ഭരണത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ഇവാൻകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോൾ എന്താണ് ജോലി?

ഇവാൻകയും ഭർത്താവ് ജറേഡ് കുഷ്‌നറും വൈറ്റ് ഹൗസിൽ സീനിയർ ഉപദേഷ്ടാക്കളാണ്. ഇവാൻക ശമ്പളം വാങ്ങുന്നില്ല.

എത്ര വയസുണ്ട്?

39 വയസ്. 1981 ഒക്ടോബർ 30ന് ന്യൂയോർക്കിൽ ജനനം.

ജറേഡ് കുഷ്‌നർ എന്ന ഭർത്താവ്

ഇവാൻകയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ജറേഡ് കുഷ്‌നറും തമ്മിൽ 2009ലാണ് വിവാഹിതരായത്. രണ്ടുപേരുടെ പൊതുവായ ഒരു സുഹൃത്താണ് ഇവരെ തമ്മിൽ 2005-ൽ പരിചയപ്പെടുത്തിയത്. മതപരമായ വ്യത്യാസങ്ങളും പ്രശ്നങ്ങളും കാരണം 2008-ൽ ഇരുവരും ബന്ധം ഏതാണ്ട് അവസാനിപ്പിച്ചതായിരുന്നു. പിന്നീട് ഇവാൻക ഭർത്താവിന്റെ ജൂതമതം സ്വീകരിച്ചതിനെത്തുടർന്നാണ് ജൂതമതാചാര പ്രകാരം കല്യാണം നടന്നത്. ജറേഡ് കുഷ്‌നറുടെ അച്ഛൻ റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനായ ബിസിനസുകാരൻ ചാൾസ് കുഷ്‌നറാണ്. ജറേഡ് ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിലാണ് ബിരുദം നേടിയത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തമാശയ്ക്ക് യൂണിവേഴ്സിറ്റിക്ക് ചുറ്റും സ്ഥലം വാങ്ങിയും വിറ്റും നടത്തിയ ഇടപാടിലൂടെ 2006-ൽ 200 ലക്ഷം രൂപ സമ്പാദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒബ്‌സർവർ ദിനപത്രത്തിന്റെ ഉടമയായി. ഇപ്പോൾ കുഷ്‌നർ പ്രോപ്പർട്ടീസിന്റെ ഉടമയാണ്. നികുതി വെട്ടിച്ചതിന് കുഷ്‌നറിന്റെ അച്ഛൻ 2008-ൽ ഒരു വർഷം ജയിലിൽ കിടന്നിട്ടുണ്ട്.