കടയ്‌ക്കാവൂർ: നെടുങ്ങണ്ട ശ്രീനാരായണ വിലാസം സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി.ശിവഗിരി മഹാസമാധിയിൽ നിന്നും സ്വാമി ഋതംഭരാനന്ദ പകർന്ന് നൽകിയ ദീപശിഖ സ്‌കൂൾ പ്രിൻസിപ്പൽ ആർ.ജ്യോതി ഏറ്റുവാങ്ങി സ്‌കൂളിലെ കായിക താരങ്ങൾക്ക് കൈമാറി.അധ്യാപകർ, വിദ്യാർത്ഥികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ വിളംബര ഘോഷയാത്രയിൽ അണിചേർന്നു.പുത്തൻചന്ത,മേൽവെട്ടൂർ, വിളബ്ഭാഗം,നെടുങ്ങണ്ട വഴി കായിക്കര ആശാൻ സ്മാരകത്തിലെത്തിയ യാത്രയ്‌ക്ക് ആശാൻ മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർത്ഥികളും,അദ്ധ്യാപകരും, സ്മാരക അസോസിയേഷൻ പ്രതിനിധികളും വരവേൽപ്പ് നൽകി.ആശാൻ പ്രതിമയിൽ പ്രണാമം അർപ്പിച്ച് തിരികെ പ്ളാവഴികം വഴി സ്‌കൂളിലെത്തിയ വിളംബരയാത്രയിൽ നിന്നും ഹെഡ്മിസ്ട്രസ് ബിന്ദു ദീപശിഖ ഏറ്റുവാങ്ങി ഭദ്രദീപം തെളിയിച്ചു.