ദുബായ് :ശവശരീരത്തിനൊപ്പം നിന്നും സെൽഫി എടുക്കും. അതാണ് ഇപ്പോഴത്തെ ട്രെൻഡ്. സെൽഫി എടുക്കാത്ത ഒരുദിവസം ഉണ്ടോ എന്നുപോലും സംശയമാണ്. സെൽഫി പ്രേമികൾക്ക് ആശ്രയവും ആവേശവുമാവുകയാണ് ദുബായ് മോട്ടർസിറ്റിയിലെ സെൽഫി കിംഗ്ഡം. പേരുസൂചിപ്പിക്കുംപോലെ സെൽഫി പ്രേമികളുടെ സ്വന്തം സാമ്രാജ്യം. ഇവിടെ വരുന്നവരാണ് ഈ രാജ്യത്തെ രാജാവും രാജ്ഞിയും.
ചാഞ്ഞും ചരിഞ്ഞും ഇരുന്നും നിന്നും കിടന്നുമെല്ലാം മതിവരുവോളം സെൽഫി എടുക്കാം. ആരും തടയില്ല. അടിപൊളി സെറ്റപ്പുകളാണ് സെൽഫി പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. പൂപ്പന്തൽ, ബാത്ത് ടബ്, മഞ്ഞുവീഴ്ച തുടങ്ങയിവ ഇവയിൽ ചിലതുമാത്രം. തീർന്നില്ല ചെമ്പനീർപ്പൂവിതളുകൾ വീണു കിടക്കുന്ന പശ്ചാത്തലത്തിലും ഐസ്ക്രീം നുണഞ്ഞു കൊണ്ടും കിരീടം വച്ച് സിംഹാസനത്തിൽ ഇരുന്നു കൊണ്ടും ചിത്രങ്ങളെടുക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. വേണമെങ്കിൽ ബാത്ത്ടബിൽ കുളിച്ചുകൊണ്ടും സെൽഫിയെടുക്കാം. നോക്കിയും കണ്ടും പശ്ചാത്തലം തിരഞ്ഞെടുക്കണമെന്നുമാത്രം.
3000 ചതുരശ്ര അടിയിൽ പതിനഞ്ചോളം പ്രമേയങ്ങളിലുള്ള സെൽഫി ഇടങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറിനനുസരിച്ചാണ് ഫീസ്. പന്ത്രണ്ടുവസയിന് മുകളിലുള്ള ആൾക്ക് ഒരു മണിക്കൂറിന് ആയിരത്തിഒരുനൂറുരൂപയാണ് ഫീസ്. കുട്ടികൾക്ക് ഫീസ് കുറയും. മനസിലെ ടെൻഷെനെല്ലാം കളഞ്ഞ് കുട്ടികളെപ്പോലെ അടിച്ചുപൊളിക്കാൻ ആവസരമുണ്ടാക്കാനാണ് ഈ സജ്ജീകരണമെന്നാണ് നടത്തിപ്പുകാർ പറയുന്നത്. സെൽഫി പണ്ടേ ഇഷ്ടമായതു കൊണ്ട് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയപ്പോഴാണ് ഇങ്ങനെ ഒരു ആശയം പിറന്നതെന്ന് അവർ പറഞ്ഞു. ഏറെ പ്രായമായവർ പോലും ഇവിടെ എത്തിയാൽ കുഞ്ഞുങ്ങളെപ്പോലെയാണ്. സെൽഫിക്ക് മാത്രമല്ല വിവാഹ ഫോട്ടോകൾ എടുക്കുന്നതിനും ഇവിടേക്ക് ആൾക്കാർ എത്തുന്നുണ്ട്.
ആദ്യം ഫിലിപ്പൈൻസിൽ
ലോകത്തിലെ ആദ്യസെൽഫി മ്യൂസിയം തുറന്നത് ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലായിരുന്നു. ആദ്യം ഒന്നുമടിച്ചെങ്കിലും ഇവിടേക്ക് സന്ദർശകരുടെ പ്രവാഹമായിരുന്നു. 3ഡി മോഡലുകൾകൂടാതെ, ഡാവിഞ്ചിയുടെ മൊണാലിസ, വാൻഗോഗിന്റെ സ്റ്റാറി നൈറ്റ് തുടങ്ങിയ ഐതിഹാസിക ചിത്രങ്ങൾക്കും പ്രതിമകൾക്കും ഒപ്പം നിന്ന് സെൽഫിയെടുക്കാനുള്ള അവസരമാണ് ഇവിടെയെത്തുന്നവർക്ക് ലഭിക്കുന്നത്. മണിക്കൂറുനനുസരിച്ചാണ് ഫീസ് ഇൗടാക്കിയിരുന്നത്. ഇൗ മ്യൂസിയം ക്ളച്ചുപിടിച്ചതോടെയാണ് ലോകത്തെ പലഭാഗത്തും സെൽഫിമ്യൂസിയങ്ങൾ മുള