ചിറയിൻകീഴ്:കോളിച്ചിറ ചരുവിള മാടൻനട ശ്രീദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തിന്റെ രണ്ടാം ഘട്ട ജോലികൾ നാളെ രാവിലെ 8.45ന് ആരംഭിക്കും.പഴമ ഒട്ടും നഷ്ടപ്പെടുത്താതെ ചുറ്റമ്പലത്തിന്റെ മേൽക്കൂര തീർത്തും തടിയിൽ പണിഞ്ഞു ഓട് പാകുവാനാണ് നിശ്ചയിച്ചിരിക്കുന്നത്.ഉത്തരം വയ്ക്കൽ ചടങ്ങോടു കൂടിയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ഷാബു അറിയിച്ചു.