sanmelanam

കിളിമാനൂർ :എ.ഐ.വൈ.എഫ് കിളിമാനൂർ മണ്ഡലം സമ്മേളനം കിളിമാനൂർ എസ്.എൻ ആഡിറ്റോറിയത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഹീം നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ 21 അംഗ മണ്ഡല കമ്മിറ്റിയേയും.14 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു.ഭാരവാഹികളായി രതീഷ് വല്ലൂർ (പ്രസിഡന്റ്),ലഷ്മി ഉദയൻ,രാഹുൽ ബി.ആർ (വൈസ് പ്രസിഡന്റുമാർ),റഹീം നെല്ലിക്കാട് (സെക്രട്ടറി),ബി.അനീസ്,ടി.താഹ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.ലഷ്മി ഉദയൻ,എൽ.ആർ.അരുൺ രാജ്,സുഹൈൽ ചൂട്ടയിൽ രതീഷ് വല്ലൂർ,അഡ്വ.ആർ.എസ്.ജയൻ,പികെ.സാം,അൽ ജിഹാൻ,ആർ.എസ് രാഹുൽ രാജ്,ബി.എസ്. റജി,സി.സുകുമാരപിള്ള,ധനപാലൻ നായർ,ടി.എം.ഉദയകുമാർ,കെ.ജി.ശ്രീകുമാർ,വല്ലൂർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.