medikalkam

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം പബ്ലിക് ട്രസ്റ്റ് പ്രസിഡന്റ് എസ്. ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ക്ഷേത്രം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി പി. സഹദേവൻ, വൈസ് പ്രസിഡന്റ് ബി.എസ്. സജിതൻ, ഡോ. നജീബ്, ഡോ. ഷ്യാംജി വോയ്സ് എന്നിവർ സംസാരിച്ചു. തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായിട്ടാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്. ഡോ. നജീബ്, ഡോ. ഷ്യാംജി വോയ്സ്, ഡോ. അനന്ദു, ഡോ. അഭിരാമി, വർഷ മോഹൻ (സ്റ്റാഫ് നഴ്സ്), രാജൻ. എൻ (നഴ്സിംഗ് അസിസ്റ്റന്റ്), ആർ.കെ..ബാബു (ഹെൽത്ത് ഇൻസ്പെക്ടർ), പ്രമോദ് തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിൽ രോഗികളുടെ പിശോധന പരിപാടികളിൽ പങ്കെടുത്തു.