കിളിമാനൂർ:പഴയകാല അനുഭവങ്ങളും,അതിജീവിച്ച പ്രതിസന്ധികളും,രാഷ്ട്രീയ തീരുമാനവും പുതിയ യുവജന നേതൃത്വത്തിന് പകർന്ന് എ.ഐ.വൈ.എഫ് കിളിമാനൂർ പൂർവകാല സംഗമം സംഘടിപ്പിച്ചു.കിളിമാനൂർ എസ്.എൻ ആഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ എ.ഐ.വൈ.എഫ് മുൻ നേതാവ് ബി.എസ്.റജി അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന സി.പി.ഐ നേതാവും സെക്രട്ടറിയേറ്റംഗവുമായ വി.സോമരാജകുറുപ്പ് ഉദ്ഘാടനം ചെയ്തു.1980 മുതൽ 2018 വരെയുള്ള എ.ഐ.വൈ.എഫിന്റെ കിളിമാനൂർ മണ്ഡല ഭാരവാഹികൾ സംഗമത്തിൽ പങ്കെടുത്തു. ജെ.സുരേഷ്, കെ.അനിൽകുമാർ, കെ.ജി ശ്രീകുമാർ, യു.എസ് സുജിത്ത്, രാജേഷ് വെള്ളല്ലൂർ, വി.എസ്.സെൽവരാജ്,ബി.ശ്രീജു,എ.എം റാഫി,എസ്.ഡൈന,വല്ലൂർ സന്തോഷ് കുമാർ,ജെ.എം.നിസാം എന്നിവർ സംസാരിച്ചു.