ചേരപ്പള്ളി: പറണ്ടോട് വിനോബാനികേതൻ ആലുംകുഴി ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ 11-ാം പ്രതിഷ്ഠാവാർഷികവും അശ്വതി പൊങ്കാല ഉത്സവവും ഇന്ന് മുതൽ 28 വരെ നടക്കും. 25ന് രാവിലെ 12.15ന് കൊടിമരംനാട്ടൽ, 12.45ന് കൊടിയേറ്റ് സദ്യ, രാത്രി നടനോത്സവം. 26ന് ഉച്ചയ്‌ക്ക് അന്നദാനം, 8.30ന് മഹാസുദർശന ഹോമം. 27ന് രാവിലെ 7ന് പ്രഭാതഭക്ഷണം, ഉച്ചയ്‌ക്ക് അന്നദാനം. 28ന് രാവിലെ പ്രഭാതഭക്ഷണം, 9ന് സമൂഹപൊങ്കാല, 10ന് നാഗരൂട്ട്. 1ന് തിരുനാൾസദ്യ, 5.30ന് ഘോഷയാത്ര, താലപ്പൊലി, ഉരുൾ, രാത്രി ഗാനമേള, 4ന് നിറപറ, തേരുവിളക്ക് എന്നിവയോട് ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം. ഗോപിനാഥൻ നായരും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു.