esaf

തിരുവനന്തപുരം: മുൻനിര സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ വെഞ്ഞാറാമൂടിൽ ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ കെ.പോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു.നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ബിന്ദു എ.ടി.എം കൗണ്ടറും,മെമ്പർ ആർ. ഉഷകുമാരി സേഫ് ഡെപ്പോസി​റ്റ് ലോക്കറും,പിരപ്പൻകോട് സെന്റ് ജോൺസ് ഹെൽത്ത് സർവീസസ് ഡയറക്ടർ ഫാ.ജോസ് കിഴക്കേടത്ത് ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കെ.സിത്താര,ബ്രാഞ്ച് മാനേജർ എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.