health

​​​ഇരുമ്പിന്റെ അഭാവം മൂലമുള്ള വിളർച്ചയാണ് ഗർഭിണികളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇതിന് പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയാണ്. കേരളീയ ഭക്ഷണക്രമത്തിൽ കൂടുതലായി കാണപ്പെടുന്ന അന്നജം (കാർബോ ഹൈഡ്രേറ്റ്സ്), ഫോസ്‌ഫേറ്റ്സ് , ഫൈറ്റേറ്റ്സ് എന്നിവ ഇരുമ്പിന്റെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. സ്ത്രീകളിൽ അമിതമായ ആർത്തവരക്ത സ്രാവത്തിന് കാരണമാകുന്ന ഗർഭാശയമുഴകൾ (ഫൈബ്രോയ്ഡ്) പോളിപ്പ്, എൻഡോമെട്രിയോസിസ് തുടങ്ങിയവയും ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറയ്ക്കുന്നു. ഇവയെല്ലാം തന്നെ ഗർഭാവസ്ഥയിലും അയൺ ഡെഫിഷ്യൻസി തുടരാൻ കാരണമാകാം.

ലക്ഷണങ്ങൾ

* ക്ഷീണം * ഉന്മേഷക്കുറവ് * തലകറക്കം * തലവേദന * കിതപ്പ് * വിശപ്പില്ലായ്മ * അമിതമായ നെഞ്ചിടിപ്പ് * ഏകാഗ്രതയില്ലായ്മ * പൈക്ക (അരി, മണ്ണ്, കല്ല്, എന്നിവ തിന്നാനുള്ള വിചിത്രമായ ആഗ്രഹം) * ചർമ്മം, നാവ്, നഖം, കണ്ണ് എന്നിവ വിളറി വെളുത്തിരിക്കുന്നതാണ് അനീമിയയുടെ ഒരു പ്രധാന അടയാളം.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അനീമിയ 20 ശതമാനം മാതൃമരണങ്ങൾക്ക് കാരണമാകുന്നു. ഗർഭിണികളിൽ കാണപ്പെടുന്ന അടിക്കടിയുള്ള അണുബാധ, രക്താതിസമ്മർദ്ദം, ഗർഭസ്ഥശിശുവിന്റെ വളർച്ച മുരടിപ്പ്, ഹൃദയവീക്കം, പ്രസവസമയത്തെ അമിതരക്തസ്രാവം, ഗർഭപാത്രത്തിന്റെ ചുരുക്കക്കുറവ്, പ്രസവാനന്തരഘട്ടത്തിലെ അണുബാധ, മുലപ്പാൽ ഉത്പ്പാദനക്കുറവ് എന്നിവയ്ക്കെല്ലാം വിളർച്ച ഹേതുവാകുന്നു.

എങ്ങനെ തടയാം

എപ്പോഴും വിളർച്ചയുടെ കാരണം തിരിച്ചറിഞ്ഞ് വേണം ചികിത്സ നടത്താൻ. അനീമിയയ്ക്ക് കാരണക്കാരായ ഗർഭാശയമുഴകൾ, പോളിപ്പുകൾ, അഡിനോമയോസിഡ് എന്നിവ ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ ചികിത്സിക്കാം. ഇരുമ്പിന്റെ അംശം കൂടുതലായുള്ള ഭക്ഷണങ്ങൾ ശീലമാക്കുക. ഉദാഹരണം ഇലക്കറികൾ (ചീര, മുരിങ്ങയില) ശർക്കര, കരിപ്പെട്ടി, എള്ള്, ഉണക്കമുന്തിരി, ഈന്തപ്പഴം, മാതളം, അണ്ടിപ്പരിപ്പ്, മാട്ടിറച്ചി. വിറ്രാമിൻ സി ധാരാളമടങ്ങിയ പഴവർഗങ്ങളായ ഓറഞ്ച്, നാരങ്ങ തുടങ്ങിയവ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുന്നതിനാൽ ഒഴിവാക്കേണ്ടതുണ്ട്. ഗർഭാവസ്ഥയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം അയൺ ഗുളികകൾ വിളർച്ചയെ ചികിത്സിക്കാൻ ഉപയോഗിക്കാവുന്നതാണ്. ഗർഭിണികളിൽ പ്രശ്നക്കാരനാകാവുന്ന വിളർച്ചയെ പ്രതിരോധിക്കുകയും കൃത്യസമയത്ത് ചികിത്സിക്കുകയും ചെയ്താൽ ഭയക്കേണ്ടതില്ല.

ഡോ.​ ​ല​ക്ഷ്മി​ ​മോ​ഹൻ
ഗൈ​ന​ക്കോ​ള​ജി​സ്റ്റ്,
അ​ർ​ബ​ൻ​ ​ഹെ​ൽ​ത്ത് ​ട്രെ​യി​നിം​ഗ് ​സെ​ന്റർ,
അ​മ്പ​ല​പ്പുഴ.
ഫോൺ: 8281592745.