കഴക്കൂട്ടം: പൗരത്വ ഭേദഗതിക്കെതിരെ കണിയാപുരം മേഖല മഹല്ല് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. കഴക്കൂട്ടം മുസ്ലിം ജമാ അത്തിന് എതിർവശം സംഘടിപ്പിച്ച പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മഹല്ല് കൂട്ടായ്‌മ ചെയർമാൻ അഡ്വ. ഹലീം കണിയാപുരം അദ്ധ്യക്ഷത വഹിച്ചു. നൗഫൽ, സയ്യിദ് ഉബൈദ് കോയ തങ്ങൾ ബാഫഖി, മൗലവി കെ.എ. ഹാരിസ് റഷാദി, പാലോട് രവി, ജാമിയ മില്ലിയ സർവകലാശാല വിദ്യാർത്ഥികളായ ജലാൽ ഫൈസി കീഴാറ്റൂർ, മുബഷീർ ഹുദവി, ഷെഹീർ മൗലവി എന്നിവർ സംസാരിച്ചു.