നെയ്യാറ്റിൻകര: വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിന്റെ 70ാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് തുടങ്ങും. 26,27,28 തിയതികളിലായി വിളംബര ജാഥ, കൂട്ട ഓട്ടം, സ്കൂൾ സ്ഥാപകന്റെ പ്രതിമ അനാശ്ചാദനം, പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം, 'എക്സ്പോ - 2020',70 കുട്ടികൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, വിവിധ സെമിനാറുകൾ, വനിത വോളിബോൾ പ്രദർശന മത്സരം, കവിയരങ്ങ്, വിവിധ കലാപരിപാടികൾ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ 'അക്ഷരമുറ്റം', പൂർവ്വ അദ്ധ്യാപകരെ ആദരിക്കുന്ന 'ഗുരുവന്ദനം', എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കരസ്തമാക്കിയവർക്കുള്ള 'പ്രതിഭാ സംഗമം', പൂർവ്വ വിദ്യാർത്ഥികളുടെ 'സ്നേഹ കൂട്ടായ്മ', സ്കൂൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സുവനീർ പ്രകാശനം, കുടുംബശ്രീ ഫുട് കോർട്ട്, വിവിധ വില്പന സ്റ്റാളുകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ചെയർമാൻ പി.എസ്. മേഘ വർണ്ണൻ, മാനേജർ പി. മോഹൻലാൽ, ഹെഡ്മിസ്ട്രസ് വൃന്ദാ രാജേന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രനും കർഷക സംഘമവും സമ്മാനദാനവും ഡെപൂട്ടി സ്പീക്കർ വി. ശശിയും സമാപന സമ്മേളനവും കെട്ടിടത്തിന്റെ ഉദ്ഘാടനവും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. എം.പി,എം.എൽ.എമാർ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ജനപ്രതിനിധികൾ സാമുഹ്യ സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും.