feb24b

ആറ്റിങ്ങൽ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ അവനവഞ്ചേരി പരവൂർക്കോണം എൽ.പി.എസിൽ പുനർ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. 9 ലക്ഷം രൂപ ചെലവിട്ടാണ് നഗരസഭ സ്കൂളിൽ കെട്ടിടം പണിതത്. പട്ടണത്തിലെ എല്ലാ സ്കൂളുകളിലെയും അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചതായി ചെയർമാൻ പറഞ്ഞു.

വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, കൗൺസിലർമാരായ ആർ. രാജു, അവനവഞ്ചേരി രാജു, സി. പ്രദീപ്, ശ്യാമളയമ്മ, എസ്. ഷീജ, എം.കെ. സുരേഷ്, കെ.എസ്. സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ടി.എസ്. അജിത, ഡോ. എസ്. ഭാസിരാജ്, പി.ടി.എ അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.