വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നവീകരിച്ച ഹോമിയോ വിഭാഗം ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഡോ. സ്വാതി എസ്.വസന്തൻ നേതൃത്വം നൽകുന്ന ഹോമിയോ വിഭാഗം പ്രവർത്തിക്കും. കുട്ടികൾക്കുളള ചുമ, കഫം, ടോൺസിലൈറ്രിസ്, വിരശല്യം, വിളർച്ച, ത്വക്ക്, ആമാശയ രോഗങ്ങൾ, സന്ധിരോഗങ്ങൾ, മുടികൊഴിച്ചിൽ തുടങ്ങി എല്ലാവിധ അസുഖങ്ങൾക്കുള്ള ചികിത്സയുമുണ്ട്. പകർച്ചവ്യാധികൾക്ക് പ്രതിരോധ മരുന്നും ലഭിക്കും.