പാലോട്: കുന്നിൽ ശ്രീമേലാംകോട് ശിവക്ഷേത്രത്തിൽ മകയിരം തിരുനാൾ പൊങ്കാല മഹോത്സവം മാർച്ച് 2 മുതൽ 4 വരെ നടക്കും. 2ന് രാവിലെ 6ന് മഹാഗണപതി ഹോമം, 9ന് നാഗപൂജ, 9.30 മുതൽ ഭാഗവത പാരായണം. ഉച്ചയ്ക്ക് 11ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5 മുതൽ കളമെഴുതി ഭഗവതി സേവയും സമൂഹ സർവ ഐശ്വര്യ പൂജയും. 6.30ന് ദീപാരാധന, രാത്രി 9ന് മംഗളപൂജ. 3ന് ഉച്ചയ്‌ക്ക് 12ന് ഉത്സവസദ്യ. രാത്രി 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സ്വാമി യോഗവ്രതാനന്ദ മഹാരാജ് ഉദ്ഘാനം ചെയ്യും. പി. മണികണ്ഠൻ നായ‌ർ അദ്ധ്യക്ഷനാകും. ഫാ. സുജിത്ത് ജോൺ ചേലക്കാട്, ജനാബ് നിഹാസ്.എസ്. കടയ്ക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 8ന് സ്റ്റേജ് ഷോ. 4ന് രാവിലെ 7ന് പ്രഭാതഭാഷണം, 7.15ന് നിറമാല, 8 മുതൽ പൊങ്കാല. വൈകിട്ട് 6ന് നെയ്യാണ്ടിമേളം, 6.15ന് ദീപാരാധന. 6.30ന് സാംസ്‌കാരിക ഘോഷയാത്ര ചിപ്പൻചിറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. രാത്രി 8.30ന് താലപ്പൊലി, തേര് വിളക്ക്,​ ഉരുൾ നേർച്ച, 9ന് അത്താഴപൂജ,​ 9.30ന് നാടകം. 12ന് മംഗള പൂജ. തുടർന്ന് പൂത്തിരിമേളം.