വർക്കല: പുരോഗമന കലാസാഹിത്യസംഘം വർക്കല മേഖലാകമ്മറ്റി മണമ്പൂർ ആർട്ടിസ്റ്റ് രാജാരവിവർമ ഗ്രന്ഥശാലയിലെ പ്രതിമാസ സംവാദ വേദി ' വഴിച്ചെണ്ട' യുമായി ചേർന്ന് ' ഗാന്ധിസ്‌മൃതിയും പൗരത്വഭേദഗതിനിയമവും ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. കവി മണമ്പൂർ രാജൻബാബു ഉദ്ഘാടനം ചെയ്തു. ബി. പ്രഭ വിഷയാവതരണം നടത്തി. പുരോഗമന കലാസാഹിത്യസംഘം വർക്കല മേഖലാപ്രസിഡന്റ് എ.വി. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. ശശിമാവിൻമൂട് ,മണമ്പൂർ സുരേഷ് (ലണ്ടൻ), ജി. ശശികുമാർ, എം.എസ്. വേണുഗോപാൽ, രമാ സുരേഷ്, സുനിൽ മർഹബ, സനിൽ മണമ്പൂർ, ജി. പ്രഫുല്ലചന്ദ്രൻ, അഡ്വ.വി. മുരളീധരൻപിളള, യു എൻ. ശ്രീകണ്ഠൻ കല്ലമ്പലം, എസ്. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. എസ്. സുരേഷ് ബാബു സ്വാഗതവും വി. ശിവൻപിള്ള നന്ദിയും പറഞ്ഞു. പുരോഗമനകലാസാഹിത്യസംഘം മേഖലാകമ്മറ്റി അംഗങ്ങളായ കരുനിലക്കോട് അജിത്ത്, രോഷ്‌നി ഉണ്ണിത്താൻ, ഹരി ഞെക്കാട്, നവമി ലെനിൻ എന്നിവർ നയിച്ച ഗാനസദസും ഉണ്ടായിരുന്നു.