dyfi

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കും എൻ.ആർ.സിക്കുമെതിരെ മാർച്ച് 1 മുതൽ ഒരു മാസക്കാലം ശക്തമായ പ്രചരണം നടത്തുമെന്ന് ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. "രാജ്യത്തെ വിൽക്കരുത് വിഭജിക്കരുത്, സമരമാവുക" എന്ന മുദ്രാവാക്യം ഉയ‌ർത്തിയാണ് പ്രചരണം. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും യൂത്ത് അസംബ്ലി സംഘടിപ്പിക്കും. അരലക്ഷത്തിലധികം സ്ക്വാഡുകൾ രൂപീകരിച്ച് മാർച്ച് 24 മുതൽ ഭവന സന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ എസ്.സതീഷ്, ട്രഷറർ എസ്.കെ സജീഷ്, ജോ.സെക്രട്ടറി വി.കെ.സനോജ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.കവിത, ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് എന്നിവ‌ർ പങ്കെടുത്തു.