ബാലരാമപുരം: സംസ്ഥാനത്ത് കൈത്തറി മേഖലയെ സർക്കാർ പ്രതിസന്ധിയിലാക്കിയെന്നും കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി അട്ടിമറിക്കാനുള്ള സർക്കാരിന്റെ ശ്രമത്തെ ചെറുക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പയറ്റുവിള ഉച്ചക്കടയിലെ നെയ്‌ത്തുശാലകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈത്തറിത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എം. വിൻസെന്റ് എം.എൽ.എയും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.