ആറ്റിങ്ങൽ: ഗവ. ടൗൺ യു.പി.എസിൽലെ 210-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്റി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ഒരു കോടി രൂപ കൂടി സ്‌കൂളിന്റെ വികസന പ്രവർത്തനത്തിന് ലഭ്യമാക്കുമെന്ന് മന്ത്റി പറഞ്ഞു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ എം. പ്രദീപ്, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, എച്ച്.എം വി. രാധാകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി. പ്രദീപ്, എസ്. ജമീല, ആർ. രാജു, അവനവഞ്ചേരി രാജു, എസ്. സന്തോഷ്, ജി. തുളസീധരൻപിള്ള, സി. മനോജ്കുമാർ, വി.വി. പ്രേമരാജൻ, എൻ. രത്നകുമാർ, ടി.എസ്. സുനിത, എസ്. ജവാദ്, വിജയകുമാരൻ നമ്പൂതിരി, പി. സജി, പി. ഉണ്ണിക്കൃഷ്ണൻ, ഉണ്ണി ആറ്റിങ്ങൽ, എം. ഇയാസ് എന്നിവർ സംസാരിച്ചു.