വിതുര: വിതുര മഹാദേവർ ശ്രീഭദ്രകാളിക്ഷേത്രത്തിലെ ശിവരാത്രി തൃക്കൊടിയേറ്റ് മഹോത്സവത്തിന്റെ ഭാഗമായുള്ള സമൂഹൊങ്കാല നാളെ രാവിലെ 9ന് നടക്കും. ക്ഷേത്രതന്ത്രി വാക്കനാട് കുന്തിരികുളത്ത് മഠത്തിൽ നിധീഷ് നാരായണൻപോറ്റി, മേൽശാന്തിമാരായ ജോതിഷ് എസ് പോറ്റി, ഉമേഷ്. എസ് പോറ്റി. എന്നിവർ പൊങ്കാലചടങ്ങിന് കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ കളംകാവൽ, 11ന് നെടുമങ്ങാട് അൽഹിബാ കണ്ണാശുപത്രിയുടെ നേതൃത്വത്തിലുള്ള നേത്രപരിശോധനാക്യാമ്പ്, വൈകിട്ട് 6.30ന് നാരായണീയപ്രഭാഷണം, 8.30ന് കരാക്കേഗാനമേള, നാളെ പൊങ്കാലക്ക് ശേഷം 10.30ന് അന്നദാനം, വൈകിട്ട് ഇൗശ്വരനാമാഘോഷം, രാത്രി 7ന്ഉരുൾ, 8ന് താലപ്പൊലി. സമാപനദിനമായ 27ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം നിലത്തിൽപോര്, ഉച്ചക്ക് അന്നദാനം, വൈകിട്ട് ഒാട്ടംപൂമാലഘോഷയാത്ര, രാത്രി 7ന് കലാവിസ്മയം.