ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പേരേണത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം,​ 9.30ന് നാഗർ അഭിഷേകം,​ 12ന് അന്നദാനം,​ രാത്രി 9ന് നൃത്ത നൃത്യങ്ങൾ. 26ന് ഉച്ച്യ്ക്ക് 12ന് അന്നദാനം,​ 27ന് ഉച്ചയ്ക്ക് 12ന് അന്നദാനം,​ രാത്രി 8ന് മാലപ്പുറം പാട്ട്. 28ന് ഉച്ചയ്ക്ക് 12ന് അന്നദാനം,​ രാത്രി 9ന് കരോക്കെ ഗാനമേള,​ 11ന് നൃത്ത നാടകം. വെളുപ്പിന് 4ന് ഉരുൾ,​ 29ന് രാവിലെ 11ന് അന്നദാനം,​ വൈകിട്ട് 5.30ന് കുതിരയെടുപ്പ്. രാത്രി 9ന് മേജർസെറ്റ് കഥകളി.​ മാർച്ച് 1ന് രാവിലെ 8.30ന് സമൂഹ പൊങ്കാല. 10.30ന് അന്നദാനം,​ വൈകിട്ട് 5ന് ഐശ്വര്യപൂജ.