വെള്ളറട: ലൈബ്രറി കൗൺസിൽ വെള്ളറട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 11 ഗ്രന്ഥശാലകൾ ചേർന്ന് പനച്ചമൂട് ആസാദ് സ്‌മാരക ഗ്രന്ഥശാല ജൂബിലി ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ നെയ്യാറ്റിൻകര എക്സൈസ് സി.ഐ പി.എൽ. ഷിബു ഉദ്ഘാടനം ചെയ്‌തു. വി. റസിലയ്യൻ അദ്ധ്യക്ഷത വഹിച്ചു. എ. വിജയൻ, വി. സന്തോഷ് കുമാർ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.