ആറ്റിങ്ങൽ: മേവർക്കൽ കരിങ്ങോട്ടുകാവ് ദുർഗാ ഭദ്രാദേവീ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 6.15ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 12ന് മംഗല്യസദ്യ, രാത്രി 10ന് നാടകം. 26ന് രാവിലെ 10ന് നാഗരൂട്ട്, 12.30ന് സമൂഹ സദ്യ, രാത്രി 7ന് നൃത്ത സന്ധ്യ. 27ന് ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ, വൈകിട്ട് 4ന് പൊങ്കാല, രാത്രി 7ന് ഗാനമേള, 28ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 4ന് കുത്തിയോട്ടവും താലപ്പൊലിയും വിളക്കും. രാത്രി 11ന് കാക്കാരിശി നാടകം.