vld-1

വെള്ളറട: ബി.ഡി.ജെ.എസ് പാറശാല നിയോജകമണ്ഡലത്തിലെ ഒറ്റശേഖരമംഗലം പഞ്ചായത്ത് സമ്മേളനം ആലച്ചൽക്കോണം ക്ഷീരസംഘം മിനി ഹാളിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്ളാംപഴിഞ്ഞി ആർ.എസ്. കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ രാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി വേണു കാരണവർ,​ ജില്ലാ സെക്രട്ടറിമാരായ ആലച്ചക്കോണം ആർ. ഷാജി,​ വർക്കല ശിവകുമാർ,​ മണ്ഡലം പ്രസിഡന്റ് ബ്രജേഷ് കുമാർ,​ തട്ടിട്ടമ്പലം ദിവാകരൻ,​ കുടപ്പനമൂട് രജിൻ,​ ശാന്തകുമാരി,​ അനിൽ കുമാർ,​ സന്തോഷ് കുമാർ,​ സുശീലൻ,​ കല,​ ഗോമതി,​ ഗോപിനാഥ്,​ മധുസുദനൻ,​ പുഷ്പരാജ്,​ വിവേകാനന്ദൻ,​ ബീന,​ സുനിൽ കുമാർ,​ തുടങ്ങിയവർ സംസാരിച്ചു. കുഴിയാർ രവി സ്വാഗതവും ഹരികുമാർ നന്ദിയും പറഞ്ഞു.