ആര്യനാട്: ബി.ഡി.ജെ.എസ് അരുവിക്കര നിയോജക മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആർ.ഡി. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പരുത്തിപ്പള്ളി സുരേന്ദ്രൻ, കോവളം സുരേഷ്, ജില്ലാ സെക്രട്ടറി വേണുകാരണവർ, ബി.ഡി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. വസന്തകുമാരി ടീച്ചർ, ജില്ലാ കമ്മിറ്റിയംഗം വീരണകാവ് സുരേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ സുധൻ വീരണകാവ്, ആര്യനാട് ഷാജി, ബിജു പന്നിയോട്, സുരേന്ദ്രൻ കുളപ്പട, ഗോപകുമാർ, കുറ്റിച്ചൽ മോഹനൻ, മണ്ഡലം സെക്രട്ടറി എസ്. വിവേകാനന്ദൻ എന്നിവർ സംസാരിച്ചു.