vld-2

വെള്ളറട: ആര്യങ്കോട് ഗ്രാമ പഞ്ചായത്തിലെ ഇടവാൽ ഏലായിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇടവാൽ മാധവത്തിൽ കേരളകൗമുദി ഒറ്റശേഖരമംഗലം ഏജന്റ് മോഹൻ കുമാറിന്റെ വയലിൽ ആരംഭിക്കുന്ന ജൈവ നെൽകൃഷിയുടെ ഉദ്ഘാടനം ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ നിർവഹിച്ചു. കൃഷി ഓഫീസർ ചിഞ്ചു, ഷൈജു, അനിൽ കുമാർ, തുടങ്ങിയവർ സംസാരിച്ചു. തുളുനാടൻ ഇനത്തിൽപ്പെട്ട വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് വിത്ത് വിതച്ചത്.