തിരുവനന്തപുരം :ക്ഷീര വികസന മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീരവകുപ്പും ക്ഷീര മേഖലയിലെ വിവിധ ഏജൻസികളുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്ഷീരസംഗമത്തിന് ഇന്ന് കനകക്കുന്നിൽ തുടക്കമാകും.സംഗമത്തിന്റെ വിളംബര ജാഥവൈകിട്ട് 3.30ന് മേയർ കെ.ശ്രീകുമാർ ഫ്ളാഗ് ഒഫ് ചെയ്യും.കനകക്കുന്നിൽ 4ന് വി.കെ.പ്രശാന്ത് എം.എൽ.എ പതാക ഉയർത്തും.കേരള ഡയറി എക്‌സ്‌പോയുടെ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും.
ബുധനാഴ്ച സംഗമത്തിന്റെ ഉദ്ഘാടനവും ആനന്ദ് മാതൃക പ്രസ്ഥാനത്തിന്റെ നാൽപതാം വാർഷികവും മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്.ശ്രീകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ.വർഗീസ് കുര്യൻ സ്മാര പ്രഭാഷണം അദ്ദേഹത്തിന്റെ മകൾ നിർമ്മല കുര്യൻ നടത്തും.ഉച്ചയ്ക്ക് 2ന് നടക്കുന്ന ഓപ്പൺഫോറം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.വെള്ളിയാഴ്ച വൈകിട്ട് 3ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാനം ചെയ്യും.വ്യാഴാഴ്ച നടക്കുന്ന വനിതാ സംഗമം മന്ത്രി കെ.കെ.ശൈലജയും ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ ശില്പശാല മന്ത്രി എ.സി.മൊയ്തീനും ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച വൈകിട്ട് 3.30ന് സമാപന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ശശികുമാർ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.രാജേഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.