വെള്ളറട: മുള്ളിലവുവിള സാൽവേഷൻ ആർമി ചർച്ചിലെ ഭവന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡയബറ്റിക് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ലിജിമോത്തോ ഉദ്ഘാടനം ചെയ്‌തു. പി.ബി. റിനി തുടങ്ങിയവർ സംസാരിച്ചു. വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തമ്പി സുരേഷ് ബോധവത്കരണ ക്ളാസെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി, സെലിൻ ജോസ്, തുടങ്ങിയവർ ക്ളാസിന് നേതൃത്വം നൽകി.